മേപ്പയൂർ: കീഴ്പയ്യൂർ എ.യു.പി സ്കൂൾ മാനേജർ കണ്ടോത്ത് അസ്സയിനാർ ഹാജി (52) നിര്യാതനായി. തോടന്നൂർ എ.യു.പി സ്കൂൾ അധ്യാപകൻ, മേപ്പയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മുൻ പ്രസിഡൻറ്, കീഴ്പയ്യൂർ മണപ്പുറം ശാഖ മുസ്ലിം ലീഗ് മുൻ പ്രസിഡൻറ്, ഗ്രീൻസ് മേപ്പയൂർ ഡയറക്ടർ, മുയിപ്പോത്ത് തണൽ ഡയാലിസിസ് സെന്റർ കമ്മിറ്റി അംഗം, കീഴ്പയ്യൂർ മഹല്ല് റിലീഫ് കമ്മിറ്റി വൈസ് ചെയർമാൻ, കീഴ്പയ്യൂർ മണപ്പുറം മസ്ജിദുന്നജ്മി മുൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ആയിഷ. മക്കൾ: ഹസ്ന(അധ്യാപിക കീഴ്പയ്യൂർ എ.യു.പി സ്കൂൾ), അസ്ലഹ, മുഹമ്മദ്(വിദ്യാർഥി-ഡൽഹി യൂനിവേഴ്സിറ്റി). മരുമക്കൾ: സുഹൈൽ അഹമ്മദ്(അരീക്കോട്), മുഹമ്മദ്(പുറമേരി). സഹോദരൻ കണ്ടോത്ത് മുഹമ്മദ്(അധ്യാപകൻ- കീഴ്പയ്യൂർ എ.യു.പി സ്കൂൾ).