ചെറുതോണി: കർഷകൻ ഇടിമിന്നലേറ്റ് മരിച്ചു. കഞ്ഞിക്കുഴി പൊന്നെടുത്താൻ സ്വദേശി പാട്ടത്തിൽ തങ്കച്ചനാണ് (മൈക്കിൾ-58) വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മിന്നലേറ്റത്. ഉടൻ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം നടക്കുമ്പോൾ തങ്കച്ചൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യ: ആലീസ്. മകൻ: ജോബി.