പാവറട്ടി: പ്രമുഖ മതപണ്ഡിതൻ പുവത്തൂർ നാലകത്ത് പരേതനായ അഹമ്മദിന്റെ മകൻ അബ്ദുല്ലക്കുട്ടി മുസ്ലിയാർ (78) നിര്യാതനായി. പാടൂർ, പാലുവായ് റേഞ്ചുകളിൽ പരീക്ഷ ബോർഡ് ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. എളവള്ളി മഹല്ലിൽ ഖത്തീബായും അധ്യാപകനായും പൈങ്കണ്ണിയൂർ മദ്റസയിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പാത്തുമ്മു. മക്കൾ: ഷെമീറ, ഷാഹുൽ ഹമീദ്, ഷെമീർ.