തേവലക്കര: മുസ്ലിംലീഗിന്റെ തേവലക്കരയിലെ ആദ്യകാല പ്രവർത്തകരിൽ പ്രമുഖനായ തേവലക്കര മുള്ളിക്കാല തുരുത്തിയിൽ ഇബ്രാഹിംകുട്ടി (96) നിര്യാതനായി. തേവലക്കര ഷെരീഫുൽ ഇസ്ലാം ജമാഅത്ത് (കോയിവിള) കൗൺസിൽ അംഗമായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമാ കുഞ്ഞ് (തേവലക്കര മുള്ളിക്കാല കൊച്ചുമംഗലത്ത് കുടുംബാംഗം). മക്കൾ: അഷറഫ്, ഫസീല, സജീല, ഷെമി. മരുമക്കൾ: ഫളീലാബീവി, മുഹമ്മദ് കുഞ്ഞ്, ഇബ്രാഹിംകുട്ടി (സൗദി അറേബ്യ), സുൽഫിക്കർ (ദുബൈ).