വേലൂർ: പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. വേലൂർ വായനശാലക്ക് സമീപം ആനത്താഴത്ത് വീട്ടിൽ വർഗീസിന്റെ മകൻ സാം ജോസഫാണ് (എട്ട്) മരിച്ചത്. ഒരാഴ്ചയായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വേലൂർ സെന്റ് സേവ്യേഴ്സ് സ്കൂൾ വിദ്യാർഥിയാണ്. ഗൾഫിലായിരുന്ന പിതാവ് വർഗീസ് കുട്ടിയുടെ ചികിത്സക്ക് ഒരാഴ്ച മുമ്പ് നാട്ടിൽ എത്തിയിരുന്നു. മാതാവ്: ഷൈനി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരിയാണ്. സഹോദരങ്ങൾ: സാറ, സിയ.