വടക്കാഞ്ചേരി: വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടത്തിക്കോട് കല്ലായിൽ വീട്ടിൽ ഷാജുവിന്റെ ഭാര്യ സുജിതയുടെ (39) മൃതദേഹമാണ് വീടിനടുത്ത തറവാട്ടു വളപ്പിലെ കിണറ്റിൽ കണ്ടത്. അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടത്തി. മക്കൾ: ഷാരോൺ, സഞ്ജു.