കയ്പമംഗലം: ചളിങ്ങാട് ശിവനടക്ക് സമീപം മതിലകത്ത് വീട്ടിൽ പരേതനായ കുഞ്ഞിമരക്കാറിന്റെ മകൻ അബ്ദുസ്സലാം ഹാജി (82) നിര്യാതനായി. കാക്കാത്തുരുത്തി ബദർ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ അംഗം, സി.പി.എം അഗസ്തേശ്വരപുരം ബ്രാഞ്ച് കമ്മിറ്റി മുൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ഇക്ബാൽ, ജുമൈല, റഷീദ്, ആബിദ, സാജിദ. മരുമക്കൾ: ആബിദ, ബബിത, അഷ്റഫ്, കമാൽ, പരേതനായ അബ്ദുലു.