കടമ്മനിട്ട: വാവോലിയ്ക്കല് വീട്ടില്‍ പി.എസ്. ഗംഗാപ്രസാദ് (66) നിര്യാതനായി. കടമ്മനിട്ട ഭഗവതിവിലാസം എന്‍.എസ്.എസ് കരയോഗം സെക്രട്ടറി, കടമ്മനിട്ട ഭഗവതിക്ഷേത്രം കമ്മിറ്റി അംഗം, കടമ്മനിട്ട കെ.ജി.കെ.എം വായനശാല സെക്രട്ടറി, യു.എസ്.സി സ്പോര്‍ട്സ് ക്ലബ് രക്ഷാധികാരി, കടമ്മനിട്ട പൗരസമിതി സെക്രട്ടറി, കടമ്മനിട്ട പടയണിഗ്രാമം കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പി. ഷീലാപ്രസാദ് (റിട്ട. അധ്യാപിക, എന്‍.എസ്.എസ് ഹൈസ്കൂള്‍, മക്കപ്പുഴ). മക്കള്‍: വിഷ്ണു ജി. പ്രസാദ്, ഡോ. കൃഷ്ണ ജി. പ്രസാദ്. മരുമക്കള്‍: ലക്ഷ്മി നായര്‍, ഡോ. നൃപിന്‍ പി. നായര്‍. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പില്‍.