റാന്നി: പമ്പാനദിയില്‍ കാട്ടൂര്‍ കത്തോലിക്ക പള്ളിക്കടവില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി. റാന്നി കക്കുടുമണ്‍ പുതുപ്പറമ്പില്‍ പി.ടി. ഉമ്മന്‍ (ബേബി -75) ആണ് മരിച്ചത്. നദിയിലൂടെ ഒഴുകിവരുന്നത് കണ്ടതായി അറിയിച്ചതനുസരിച്ച് റാന്നിയില്‍നിന്ന് എത്തിയ അഗ്നിരക്ഷ സേനയാണ് മൃതദേഹം കരക്കെത്തിച്ചത്. നദിയിലെ കുത്തൊഴുക്കില്‍ കൈയുയര്‍ത്തി നീന്തിവരുന്നതു കണ്ടതായി തീരത്തുള്ളവര്‍ പറയുന്നു. കൈയില്‍ ചെരിപ്പുമായാണ് വെള്ളത്തില്‍ ഇദ്ദേഹത്തെ കണ്ടത്. ഇവരാണ് അഗ്നിരക്ഷ സേനയെ അറിയിച്ചത്. അബദ്ധത്തില്‍ വെള്ളത്തില്‍ വീണതാണെന്നാണ് പ്രാഥമിക നിഗമനം. ആറന്മുള പൊലീസ് കേസെടുത്തു. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: മിനി, റോയി, റോജി. മരുമക്കൾ: ജോസ്, സുജ, അനു.