വടശ്ശേരിക്കര: നാടക കലാകാരനെ ജോലി ചെയ്യുന്ന സ്ഥാപനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കുമ്പളാംപൊയ്ക മറ്റേക്കാട്ട് പടിഞ്ഞാറ്റേതിൽ പരേതനായ വാസുവിന്റെ മകൻ ബിനീഷാണ് (42) മരിച്ചത്. കുമ്പളാംപൊയ്ക റോയൽ സൗണ്ട്സിലെ മൈക്ക് ഓപറേറ്ററായിരുന്നു. ബുധനാഴ്ചയാണ് ബിനീഷിനെ അവസാനമായി കണ്ടതെന്ന് സുഹൃത്തുക്കൾ പറയുന്നു. മൃതദേഹം അഴുകിയ നിലയിലാണ്.
വെള്ളിയാഴ്ച വൈകീട്ട് മൂന്നിനുശേഷം ദുർഗന്ധം വന്നതോടെ സമീപവാസികളും മറ്റും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.
മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മയും സഹോദരിയും അടങ്ങുന്നതാണ് കുടുംബം. നാടക സംവിധാനത്തിലും ചിത്രകലയിലും പ്രഗത്ഭനായിരുന്നു.