മംഗലപുരം: ദിൽഖുഷിൽ പരേതനായ മജിസ്ട്രേറ്റ് ഇബ്രാഹിം കുഞ്ഞിന്റെ മകൻ കോഴിക്കോട് മാവൂർ റോഡ് സോജിത്തിൽ ഇ.എ. റഷീദ് (82- റിട്ട. സൂപ്രണ്ടിങ് എൻജിനീയർ) തിരുവനന്തപുരം മ്യൂസിയം കനകനഗറിലെ ഹീര ഗോൾഡൻ ഹില്ലിൽ നിര്യാതനായി. നടൻ പ്രേംനസീറിന്റെ മകൾ ലൈലബീവിയാണ് ഭാര്യ. മക്കൾ: സജിത് ഖാൻ, സോജാ നൗഷാദ്. മരുമക്കൾ: നസ്രീൻ, നൗഷാദ് (വി.കെ.സി ഗ്രൂപ്). ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് മംഗലപുരം കുറക്കോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.