കോഴിക്കോട്: ബൈക്ക് പോസ്റ്റിലിടിച്ച് തമിഴ്നാട്ടുകാരായ യുവാക്കള്‍ മരിച്ചു. ദിണ്ഡിക്കൽ സ്വദേശികളായ പ്രസന്നകുമാര്‍ (22) ഷണ്മുഖ പ്രസാദ് (22) എന്നിവരാണ് മരിച്ചത്. അശോകപുരം കുനിയിൽകാവ് റോഡിൽ വെള്ളിയാഴ്ച പുലര്‍ച്ച രണ്ടോടെയാണ് അപകടം. നടക്കാവിൽ സൈബർ സ്ഥാപനത്തിൽ സെക്യൂരിറ്റി കോഴ്സ് ചെയ്യാൻ വന്നതായിരുന്നു. രണ്ടുപേരും അപകടസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. ഡ്യൂക്ക് ബൈക്ക് പോസ്റ്റിൽ ഇടിച്ചനിലയിലാണ്. നടക്കാവ് പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.