പന്തളം: തനിച്ചു താമസിച്ച വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളനട റെജി ഭവനിൽ പരേതനായ ജി.കെ. കോശിയുടെ ഭാര്യ മറിയാമ്മയാണ് (80) മരിച്ചത്. ശനിയാഴ്ച പുലർച്ചയാണ് വീട്ടിലെ കസേരയിൽ ചാരി ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മക്കൾ: മോനി, വത്സമ്മ, റെജി (മസ്കത്ത്). മരുമക്കൾ: തോമസ്, ലാലു, സുസ്മിത. പന്തളം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മാന്തുക ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.