ഇരവിപുരം: വഞ്ചികോവിലിനടുത്ത് ശ്രീനഗർ 34ൽ പരേതരായ സോമസുന്ദരം-ലീല ദമ്പതികളുടെ മകൻ സജയകുമാർ (37- ക്യാമറമാൻ ഏഷ്യാനെറ്റ് ന്യൂസ്, തിരുവനന്തപുരം) നിര്യാതനായി. ഏഷ്യാനെറ്റിന്റെ കൊല്ലം, കോഴിക്കോട്, എറണാകുളം യൂനിറ്റുകളിൽ ജോലി നോക്കിയിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: അപർണ. മകൾ: ആത്മജ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 11ന് പോളയത്തോട് ശ്മശാനത്തിൽ.