താമരശ്ശേരി: ബൈക്കിടിച്ച് പരിക്കേറ്റ അണ്ടോണ സ്വദേശി മരിച്ചു. അണ്ടോണ ആരേറ്റക്കുന്നുമ്മൽ മൊയ്തീൻ (65) ആണ് മരിച്ചത്. ജൂൺ 30ന് രാവിലെ ആറരയോടെ വാവാട് സെന്റർ ബസാറിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് മൊയ്തീനെ ബൈക്കിടിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് മരിച്ചത്. വാവാട് ബസാറിലെ ചിക്കൻ സ്റ്റാൾ തൊഴിലാളിയായിരുന്നു. ഭാര്യ: ജമീല. മക്കൾ: നുസൈബത്ത്, സൽമത്ത്, തസ്ലീമത്ത്, മരുമക്കൾ: ഷമീർ (അണ്ടോണ), ഷാനവാസ് (കൂടത്തായി), റഫീഖ് (കാരാടി). സഹോദരങ്ങൾ: ഹുസൈൻ, ബീരാൻ, ഹമീദ്, കദീജ, ഉമ്മയ്യ, ആച്ചയ്.