കൊടുവള്ളി: മുൻകാല സ്വർണ വ്യാപാരി കിഴക്കോത്ത്താനിക്കൽ അബ്ദുറഹിമാൻ കുട്ടി ഹാജി (80) നിര്യാതനായി. കിഴക്കോത്ത് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി സെക്രട്ടറി, കൊടുവള്ളി സിറാജുൽ ഹുദ മദ്റസ സ്ഥാപക സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. മക്കൾ: ഹസീന, ഷാഹിന, റൈഹാന, ബുഷ്റ, ആരിഫ, മുനീർ, യൂനുസ്. മരുമക്കൾ: അബൂബക്കർ (സൗദി), ഇബ്രാഹിം (സൗദി), ഹുസൈൻ (വൈറ്റ് ഹൗസ് ഓമശ്ശേരി), അബ്ദുലത്തീഫ് (സൗദി), മുഹമ്മദ് ബഷീർ (ബിസിനസ് ), ജസീല, സഫ്ന. സഹോദരങ്ങൾ: ആയിഷ, ഖദീജ, മറിയ, പരേതനായ മൊയ്തീൻ കുട്ടി.