കൊടുങ്ങല്ലൂർ: ലോകമലേശ്വരം പടിയത്ത് തട്ടാംപറമ്പിൽ ഇബ്രാഹിം മാസ്റ്ററുടെ ഭാര്യ പി.എം. ഐഷാബി (84) നിര്യാതയായി. റിട്ട. പ്രധാനാധ്യാപികയായിരുന്നു. മക്കൾ: ഡോ. ഷീബ പടിയത്ത്, ഡോ. ഷംല പടിയത്ത്, ഷബ്നാസ് പടിയത്ത്. മരുമക്കൾ: ഡോ. കെ.എച്ച്. സാജൻ, സി.എ. ജമാലുദ്ദീൻ (റിട്ട. സൂപ്രണ്ടിങ് എൻജിനിയർ ജലസേചന വകുപ്പ് ), അഡ്വ. വി.എം. മൊഹിയുദ്ദീൻ (ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി തൃശൂർ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് ചേരമാൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.