വേലൂര്‍: മസ്കത്തിൽ കടലില്‍ വീണ് വേലൂര്‍ സ്വദേശി മരിച്ചു. വേലൂര്‍ പള്ളിക്ക് സമീപം തെക്കേഅങ്ങാടിയിൽ ഒലക്കേങ്കില്‍ വീട്ടിൽ കുര്യന്റെ മകന് യേശുദാസാണ് (50) കടലില്‍ മുങ്ങി മരിച്ചത്. മസ്കത്തിലെ ബര്ഗമ്മ ബീച്ചില്‍ ഞായറാഴ്ച കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് സംസ്കരിക്കും. മസ്കത്തിൽ ബിസിനസ് സ്ഥാപനം നടത്തിവരികയായിരുന്നു. ഭാര്യ: സിന്ധു. മക്കൾ: സ്നേഹ, സാന്ദ്ര, അനു. മരുമകൻ: നിക്സൻ (അഭിഭാഷകൻ).