പാലക്കാട്: കോളജ് വിദ്യാഭ്യാസ മുൻ ഡെപ്യൂട്ടി ഡയറക്ടറും കാലിക്കറ്റ് സർവകലാശാല മുൻ സിൻഡിക്കേറ്റംഗവുമായ കരിങ്കരപ്പുള്ളി കോൽക്കാട് വീട്ടിൽ പ്രഫ. ഡോ. വി. പങ്കുണ്ണി (65) നിര്യാതനായി. ചിറ്റൂർ ഗവ. കോളജ്, കൊഴിഞ്ഞാമ്പാറ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, പി.ടി.എം പെരിന്തൽമണ്ണ എന്നീ കോളജുകളിൽ പ്രൻസിപ്പലുമായിരുന്നു. ഭാര്യ: കെ.സി. യശോദ ദേവി. മക്കൾ: പ്രസിയ (അസി. പ്രഫ. ഗവ. വിക്ടോറിയ കോളജ് പാലക്കാട്), പ്രസീത (അസി. പ്രഫ. ഗവ. പോളിടെക്നിക് പാലക്കാട്), നതാഷ (അസി. പ്രഫ. ഇൻ കോമേഴ്സ് കാലിക്കറ്റ് സർവകലാശാല). മരുമകൻ: ആഷിക് കോഴിക്കോട്.