പെരുമണ്ണ: കക്കോവ് പുല്ലറാട്ട് കൊല്ലേരിത്തൊടി അബൂബക്കർ ഹാജി (81) നിര്യാതനായി. കക്കോവ് മഹല്ല് ജമാഅത്ത്, വാഴയൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ്, കക്കോവ് എ.പി. അഹമ്മദ്കുട്ടി നിസാമി മെമ്മോറിയല്‍ സൊസൈറ്റി ഭാരവാഹിയായിട്ടുണ്ട്. ഭാര്യ: സൈനബ. മക്കള്‍: മുന്‍ വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും എന്‍.സി.പി മലപ്പുറം ജില്ല സെക്രട്ടറിയുമായ പി.കെ.എം. ഹിബത്തുല്ല (അഴിഞ്ഞിലം എ.എം.എല്‍.പി സ്കൂള്‍), റംല, റസീന, ആയിശ (നല്ലൂര് നാരായണ എല്‍.പി സ്കൂള്‍). മരുമക്കള്‍: സുലൈമാന്‍ പുഞ്ചപ്പാടം, അബ്ദുല്‍ ഗഫൂര്‍ കള്ളിത്തൊടി (ചാലിയം ഇമ്പിച്ചി ഹയര്‍ സെക്കൻഡറി സ്കൂള്‍), ഫൈസല്‍ ചെറുവണ്ണൂര്‍, ഹഫ്സത്ത്. ഖബറടക്കം ചൊവ്വാഴ്ച ഒമ്പതിന് കക്കോവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.