മുക്കം: മുക്കം സഹകരണ ബാങ്ക് മുൻ സെക്രട്ടറി കുമാരനെല്ലൂർ പഴന്തോപ്പിൽ ഉസ്സന്റെ മകൻ ഹന്നാൻ ഹുസ്സൻ (20) നിര്യാതനായി. മുക്കം അഭിലാഷ് ജങ്ഷനിലെ നഫ്ന കോംപ്ലക്സിൽ സജ്ജമാക്കിയ സംയുക്ത ഈദ്ഗാഹിൽ ഞായർ രാവിലെ നമസ്കാരത്തിനിടെ കുഴഞ്ഞുവീണാണ് മരണം. പാല ബ്രില്യൻസ് കോളജിൽ എൻട്രൻസ് പരിശീലന വിദ്യാർഥിയായിരുന്നു. ഉമ്മ: ഖമറുന്നിസ. സഹോദരങ്ങൾ: ഡോ. ഹംദ (ചേളാരി), ഡോ. ഹന്ന (താനൂർ), ഹാമിദ് ഹുസ്സൻ, ഹിഷാം ഹുസ്സൻ, ഹിന ഹുസ്സൻ.