പത്തനംതിട്ട: നാരങ്ങാനത്ത് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നാരങ്ങാനം വലിയകുളം ചക്കംപറമ്പിൽ രാധയുടെയും പരേതനായ ശിവന്റെയും മകൻ സി.എസ്. സുനീഷാണ് (അപ്പു -38) മരിച്ചത്. വലിയകുളം ജങ്ഷനിൽ ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. കോവിഡ് ബാധിതന്റെ സംസ്കാരം കഴിഞ്ഞ് സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു സുനീഷ്. അപകടത്തിൽ റോഡിൽ തെറിച്ചുവീണ് ഗുരുതര പരിക്കേൽക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. സി.പി.എം നാരങ്ങാനം വലിയകുളം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. സഹോദരങ്ങൾ: സുജ,സുനി.