തൃശൂർ: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ മലപ്പുറം ജില്ല സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമായിരുന്ന എ. അജയൻ (65) നിര്യാതനായി. കനറാ ബാങ്ക് സ്റ്റാഫ് യൂനിയൻ ദേശീയ സെക്രട്ടറിയുമാണ്. വിയ്യൂർ ഇൻഡസ് അവന്യൂവിലാണ് താമസം. സ്വാതന്ത്ര്യ സമര സേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവും ദേശാഭിമാനി വാരിക ചീഫ് എഡിറ്ററുമായിരുന്ന ചെറുകാട് രാഘവ പിഷാരോടി (ആർ.പി) യുടെയും ആണ്ടാള പിഷാരത്ത് എ. സരോജിനിയുടെയും മകനാണ്. ഭാര്യ: പരേതയായ രുഗ്മിണി. മകൾ: അഷിത. മരുമകൻ: സുമൻ (ഹിന്ദ് വെയർ സ്റ്റേറ്റ് ഹെഡ്). സഹോദരങ്ങൾ: ഗീത (റിട്ട. പ്രധാനാധ്യാപിക, ജി.യു.പി.എസ് മാഹി), വിജയരാഘവൻ (റിട്ട. എച്ച്.എം.ടി), കൃഷ്ണ കുമാരി (സീനിയർ സബ് എഡിറ്റർ, ദേശാഭിമാനി തൃശൂർ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തൃശൂർ പാറമേക്കാവ് ശാന്തി ഘട്ടിൽ.