കയ്പമംഗലം: തമിഴ്നാട്ടില്‍നിന്ന് സിമന്റ് ലോഡുമായി വന്ന ലോറി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. ചാവക്കാട് പാലയൂർ സ്വദേശി പോക്കാക്കില്ലത്ത് ഉബൈദുല്ല (58) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. കൂരിക്കുഴിയിലുള്ള പി.കെ സിമന്റ് മൊത്തക്കച്ചവട സ്ഥാപനത്തിലേക്ക് ലോഡുമായി വന്നതായിരുന്നു. ലോറി കൂരിക്കുഴിയിലെത്തിയ ഉടന്‍ ദേഹാസ്വാസ്ഥ്യം തോന്നിയ ഇദ്ദേഹം ലോറിയില്‍ തളര്‍ന്നിരുന്നു. ഉടന്‍ കൊപ്രക്കളത്തെ ഐ.എസ്.എം ആംബുലന്‍സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂരിലെ എ.ആർ മെഡിക്കൽസിൽ എത്തിച്ചെങ്കിലും മരിച്ചു.