കൊരട്ടി: കാടുകുറ്റി വൈന്തല സ്വദേശി തായ്വളപ്പില്‍ ശേഖരന്റെ മകന് ഷാജി (50) കുഴഞ്ഞുവീണ് മരിച്ചു. കെ.എസ്.ആർ.ടി.സി ഡ്രൈവറായ ഇദ്ദേഹം ബുധനാഴ്ച രാവിലെ വീട്ടിലാണ് കുഴഞ്ഞുവീണത്. മാള സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. വ്യാഴാഴ്ച രാവിലെ ഏഴിന് ചാലക്കുടി കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ പൊതുദര്‍ശനത്തിനു വെക്കും. രാവിലെ 11ന് വീട്ടുവളപ്പില്‍ സംസ്കരിക്കും. ഭാര്യ: ഷീല. മകള്‍: മാളവിക.