പുതിയങ്ങാടി: പുതിയറ മാളിയേക്കൽ പി.എം. ബീവി (80) നിര്യാതയായി. പരേതനായ കോൺഗ്രസ് നേതാവ് കെ. സാദിരി കോയയുടെ ഭാര്യയും കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസിന്റെ മാതാവുമാണ്. മഹിള കോൺഗ്രസ് മുൻ ജില്ല പ്രസിഡന്റും കെ.എൻ.എം. ഗേൾസ് വിങ് അത്തോളി മണ്ഡലം മുൻ പ്രസിഡന്റുമായിരുന്നു. മറ്റു മക്കൾ: പി.എം. ഷജ്ന (ദല്ല ഹോസ്പിറ്റൽ റിയാദ്), പി.എം. ഷക്കീല (നരവക്ക്), പരേതരായ പി.എം. നാസർ, പി.എം. നജീബ്. മരുമക്കൾ: ഇബ്രാഹിം മുഹമ്മദ് സുബ്ഹാൻ (റിയാദ്), റഷീദ നാസർ (റിട്ട. ഹെഡ്മിസ്ട്രസ്, കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ), സീനത്ത് നജീബ്, ഹസ്ന നിയാസ്.