പന്തളം: വയോധികനെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. എറണാകുളം കൂത്താട്ടുകുളം പാലക്കുന്നേൽ വീട്ടിൽ പി.ആർ. നാരായണനാണ് (78) മരിച്ചത്. പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനുസമീപം എസ്.എൻ ലോഡ്ജിൽ താമസിച്ചുവരുകയായിരുന്നു. ബുധനാഴ്ച രാവിലെ മുറി തുറക്കാത്തതിനെത്തുടർന്ന് ഉടമ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി കതക് പൊളിച്ചു നോക്കിയപ്പോൾ കട്ടിലിൽ മരിച്ചനിലയിൽ കിടക്കുകയായിരുന്നു. പന്തളം പൊലീസ് നടപടി സ്വീകരിച്ചു. ഭാര്യ: ശാന്ത. മക്കൾ: സാലി, സജി, ബിജു, പരേതനായ റെജി. മരുമക്കൾ: ബിന്ദു, സ്വപ്ന, ഷീജ, രമ്യ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.