വർക്കല: കൊല്ലം മൈനാഗപ്പള്ളിയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ഇടവ ലക്ഷ്മിപുരം ഗൗരീശങ്കരത്തിൽ എം.കെ. നാരായണൻ (86) നിര്യാതനായി. ദീർഘകാലം മൈനാഗപ്പള്ളി പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറിയായിരുന്നു. ഭാര്യ: ആർ. രമണി. മക്കൾ: ബിന്ദു (ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി,പത്തനാപുരം), ബീന (ഗവ.ഹോമിയോ ഡിസ്പെൻസറി, തേവലക്കര), ബിജു (അക്ഷയ സെന്റർ, ഇടവ). മരുമക്കൾ: സി.എസ്. ചന്ദ്രബാബു (വിജയ ഹോസ്പിറ്റൽ കൊട്ടാരക്കര), പരേതനായ ഗണേശൻ, ബിന്ദു.എൽ. സംസ്കാരം വെള്ളിയാഴ്ച ഇടവ ലക്ഷ്മിപുരം ഗൗരിശങ്കരത്തിൽ. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.