ചാലക്കുടി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പരിയാരം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മോതിരക്കണ്ണി ഊരേക്കാട്ട് വീട്ടില്‍ യു.ജി. വേലായുധന്റെ മകന് ഗോപകുമാര്‍ (33) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആന്ത്രക്കാപ്പാടത്ത് രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഗോപകുമാറിനെ ആദ്യം ചാലക്കുടിയിലെയും തുടര്‍ന്ന് കൊച്ചിയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗള്‍ഫില്‍നിന്ന് ഒരു മാസം മുമ്പ് അവധിക്കെത്തിയ ഗോപകുമാര്‍ 19ന് തിരിച്ചുപോകാനിരിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ മോതിരക്കണ്ണി യൂനിറ്റ് അംഗമായിരുന്നു. മരിച്ച ഗോപകുമാറിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. മാതാവ്: പത്മിനി. ഭാര്യ: ദര്‍ശന. മകന്: ഗ്യാന്ദര്ശ്.