ഗുരുവായൂർ: നമ്പഴിക്കാട് കാണിയത്ത് സുരേന്ദ്രന് (സുരേന്ദ്രന് കണ്ടാണശ്ശേരി -80) നിര്യാതനായി. ബംഗളൂരുവില്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സില്‍ ഉദ്യോഗസ്ഥനായിരുന്നു. നിരവധി ചെറുകഥകളും ‘ഒഴുക്ക്’ നോവലും ‘നികുഞ്ജങ്ങള്‍’ നാടകഗ്രന്ഥവും രചിച്ചിട്ടുണ്ട്. എട്ട് ഇംഗ്ലീഷ് ചെറുകഥകളും ഇംഗ്ലീഷ് കവിതകളും എഴുതി. 1988 ല്‍ തൃശൂര്‍ സഹൃദയ വേദിയുടെ നദീറ അബ്ദുല്ല സ്മാരക ചെറുകഥ പുരസ്കാരം ലഭിച്ചു. 1985 ല്‍ മേരിവിജയം മാസിക നടത്തിയ നാടകരചന മത്സരത്തില്‍ മികച്ച രചനക്കുള്ള സമ്മാനത്തിനര്‍ഹനായി. ഭാര്യ: സുഭാഷിണി. മകന്: സുഷില്‍(ദുബൈ). മരുമകള്‍: ജൂബിലി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.