ഒല്ലൂക്കര: കാളത്തോട് കൊമ്പന് വീട്ടില്‍ പരേതനായ ദേവസ്സി മാസ്റ്ററുടെ ഭാര്യയും തൃശൂര്‍ കോര്പ്പറേഷന് മേയര്‍ എം.കെ. വർഗീസിന്റെ ഭാര്യാമാതാവുമായ കെ.എ. താണ്ടു (90) നിര്യാതയായി. പറവട്ടാനി സെന്റ് ആന്റണീസ് യു.പി സ്കൂള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: മറിയാമ്മ, ലിസ്സി, ആനി, ഇഗ്നേഷ്യസ്. മറ്റു മരുമക്കള്‍: സീസന് കാട്ടൂക്കാരന്‍, ജിന്നി, പരേതനായ എ.വി. ചുമ്മാര്‍. സംസ്കാരം വെള്ളിയാഴ്ച 2.30ന് ഒല്ലൂക്കര സെന്റ് ജോസഫ് ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം പറവട്ടാനി വിമലമാതാ ദേവാലയ സെമിത്തേരിയില്‍.