നന്തിബസാർ: പാലക്കുളത്തെ ഗോപാലപുരം സ്കൂളിനടുത്ത പരേതനായ വലിയവീട്ടിൽ ഇബ്രാഹിമിന്റെ മകൻ ജാഫർ (44) ബഹ്റൈനിൽ നിര്യാതനായതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. രോഗബാധിതനായി സെൽമാനിയ്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മാതാവ്: കുഞ്ഞാമിന, ഭാര്യ: ജസ്റീല. മക്കൾ: മുഹമ്മദ് ഷാദുൽ ജാഫർ, ഫാത്തിമ ഇശൽ ജാഫർ. സഹോദരങ്ങൾ: ഷംസു, സുബൈദ, ആയിശ, അനസ്, റഹ്മത്ത്.