ഫറോക്ക്: പ്രമുഖ പണ്ഡിതനും കോടമ്പുഴ ദാറുല്‍ മആരിഫ് സ്ഥാപനങ്ങളുടെ മുൻ പ്രവര്‍ത്തകസമിതി അംഗവും ദഅവ കോളജ് മുദരിസുമായിരുന്ന കളത്തിങ്ങല്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് പരുത്തിപ്പാറ (77) നിര്യാതനായി. കോടമ്പുഴ ബാവ മുസ്ലിയാരുടെ ജ്യേഷ്ഠസഹോദരനാണ്. ഭാര്യ: സൈനബ വിളയിൽ (പറപ്പൂർ). മകന്: മുഹമ്മദ് അബ്ദുല്‍ വദൂദ് ശാമില്‍ ഇര്‍ഫാനി. മരുമകള്‍: നാജിയ ജാസ്മിന് (പടിയഞ്ചാലിൽ). മറ്റു സഹോദരങ്ങൾ: കെ. മുഹമ്മദ് കോയ ഹാജി, കെ. അബ്ദുല്‍ മജീദ് ഹാജി, സൈനബ, സഫിയ, പരേതനായ ഹംസ മുസ്ലിയാർ. കോടമ്പുഴ മഹ്ളറ ജുമാ മസ്ജിദിലും ബാഅലവി ജുമാ മസ്ജിദിലും നടന്ന മയ്യിത്ത് നമസ്കാരത്തിനുശേഷം കോടമ്പുഴ ഖബര്‍സ്ഥാനില്‍ ഖബറടക്കി.