വര്‍ക്കല: കാഥികനും നാടക നടനുമായ വര്‍ക്കല ശ്രീനിവാസപുരം സ്വപ്നത്തില്‍ കാപ്പില്‍ അജയകുമാര്‍ (69) നിര്യാതനായി. കെ.പി.എ.സിയിൽ കുറച്ചുകാലം അഭിനയിച്ചെങ്കിലും 1988ല്‍ കൊല്ലം അനുഷ നാടകസമിതിക്ക് രൂപം നൽകി. തുടര്‍ന്ന് തിരുവനന്തപുരം ആസ്ഥാനമാക്കി കേരള തിയറ്റേഴ്സിനും രൂപം നല്കി പത്തുവർഷത്തോളം പ്രവർത്തിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആറ്റിങ്ങല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ജൂനിയര്‍ സൂപ്രണ്ടായാണ് വിരമിച്ചത്. ഭാര്യ: തങ്കമണി. മക്കള്‍: അനുഷ, ആശ, രവിശങ്കര്‍. മരുമകന്: രാജ്കൃഷ്ണ. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ നടന്നു.