ഇരിങ്ങാലക്കുട: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. മാപ്രാണം എരങ്ങത്തുപറമ്പില്‍ ജോണ്സന് (57) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മാപ്രാണം കുരിശുപള്ളി ജങ്ഷന് സമീപത്തെ ഓട്ടോസ്റ്റാൻഡിൽ ഓട്ടോറിക്ഷയിലിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഉടൻ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: ഉഷ. മക്കള്‍: ക്രിസ്റ്റി, ജിയോ. സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് നാലിന് മാപ്രാണം ഹോളി ക്രോസ് ദേവാലയ സെമിത്തേരിയിൽ.