മാള: മോട്ടോർ ഷെഡിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ വെള്ളൂർ നടത്തുരുത്തു പാടത്തു കൈമാപറമ്പിൽ രാഘവന്റെ മകൻ മോഹനന്റെ (67) മൃതദേഹമാണ് കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടേതാണീ സ്ഥലവും മോട്ടോർ പുരയും. കുടുംബവുമായി അകന്ന് ഒറ്റപ്പെട്ടാണിയാൾ താമസിച്ചിരുന്നത്. ഏതാനും ദിവസമായി കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മോട്ടോർ പുരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കം ഉണ്ട്. മാള പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ജില്ല മെഡിക്കൽ കോളജ് മോർച്ചറിയിൽ.