വടക്കാഞ്ചേരി: ഓട്ടുപാറ ടൗണിൽ മരുന്ന് വാങ്ങാനെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. കുമ്പളങ്ങാട് കൊട്ടാരപ്പാട്ട് പരേതനായ നാരായണ പണിക്കരുടെ മകൻ സേതുമാധവനാണ് (67) മരിച്ചത്. റോഡരികിൽ കുഴഞ്ഞുവീണ ഇയാളെ ആക്ടസ് പ്രവർത്തകർ ഉടൻ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഗീത. മക്കൾ: കാർത്തിക, നിധിൻ. മരുമക്കൾ: ശ്രീകുമാർ, ദിവ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചെറുതുരുത്തി പുതുശ്ശേരി പുണ്യതീരത്ത്.