കോഴിക്കോട്: സി.പി.ഐ നേതാവും കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഇ.കെ. വർഗീസ് (79) നിര്യാതനായി.
സെന്റ് ജോസഫ് ഹൈസ്കൂൾ റിട്ട. അധ്യാപകനായിരുന്നു. അധ്യാപകവൃത്തിയില്‍നിന്ന് വിരമിച്ച ശേഷം മാതൃഭൂമിയില്‍ പ്രൂഫ് റീഡറായിരുന്നു.
സി.പി.ഐ സിറ്റി നോർത്ത് മണ്ഡലം മുന്‍ അസി. സെക്രട്ടറി, യുവകലാസാഹിതി ജില്ല കമ്മിറ്റി അംഗം, കിസാൻ സഭ സിറ്റി കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവർത്തിച്ചു. ഭാര്യ: ഇ.എ. എൽസി (റിട്ട. ടീച്ചർ നടക്കാവ് ഗേൾസ് ഹൈസ്കൂൾ).
മക്കൾ: നാപ്സൺ വർഗീസ് (സ്പെഷൽ സബ് ജയിൽ കോഴിക്കോട്), നിപ്ടൺ വർഗീസ് (എച്ച്.ആർ ആൻഡ് ഓപറേഷൻ മാനേജർ ഒൺടേഷ് ഇന്ത്യ, സൈബർ പാർക്ക് കോഴിക്കോട്). മരുമക്കൾ: സവിത നാപ്സൺ (ആപ്കോ സുസൂക്കി), കെ.എസ്. സൗമ്യ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഗവ. മാനസികാരോഗ്യകേന്ദ്രം). സംസ്കാര ചടങ്ങുകൾ ശനിയാഴ്ച ഉച്ചക്ക് 12ന് നടക്കും. പടിഞ്ഞാറെ നടക്കാവിലുള്ള വീട്ടിൽനിന്ന് വിലാപയാത്രയായി അശോകപുരം ഉണ്ണിമിശിഹാ പള്ളിയിലെത്തിച്ച് ചടങ്ങിന് ശേഷം വെസ്റ്റ്ഹിൽ ശ്മശാനത്തിലാണ് സംസ്കാരം. ഇ.കെ. വർഗീസിന്റെ നിര്യാണത്തിൽ സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ, കിസാൻ സഭ ജില്ല സെക്രട്ടറി ടി.കെ. രാജൻ എന്നിവർ അനുശോചിച്ചു.