അടൂർ: ചവറ ടൈറ്റാനിയം-മുണ്ടക്കയം ദേശീയപാതയിൽ അടൂർ ആനന്ദപള്ളി പോത്രാടിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അടൂർ കരുവാറ്റ കളീക്കൽപടി കടുവിനാൽ അബി ഭവനത്തിൽ വർഗീസിന്റെ മകനും അടൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായ ഡോ. അവിനാശ് കെ.വർഗീസാണ് (31) മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30ന് ആനന്ദപ്പള്ളിക്കും പോത്രാടിനുമിടക്ക് എതിർദിശയിൽനിന്ന് വന്ന ഇന്നോവ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിലെ ഫാർമസി സ്റ്റോർ ഇൻചാർജായ അവിനാശ് ഡ്യൂട്ടി കഴിഞ്ഞ് അടൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. മാതാവ്: സൂസമ്മ. ഭാര്യ: പുനലൂർ വട്ടമൺ മംഗലപുരത്ത് വീട്ടിൽ ഫേബ ജോൺസൻ. ഒന്നരവയസ്സുള്ള മകനുണ്ട്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് അടൂർ ഇന്ത്യ പൂർണസുവിശേഷ ദൈവസഭ സെമിത്തേരിയിൽ.