പുന്നയൂർക്കുളം: വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചമ്മന്നൂർ ഏഴിക്കോട്ടയിൽ ബലിയയുടെ മകൻ ത്വൽഹത്ത് (21) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ഗുരുവായൂർ പഞ്ചാരമുക്കിൽ ബൈക്കും മറ്റൊരു വാഹനവും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതര പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ത്വൽഹത്ത് ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. വട്ടംപാടം വടുതലയിൽ വാടകവീട്ടിലാണ് ഇപ്പോൾ കുടുംബം സമേതം താമസിക്കുന്നത്. മാതാവ്: റംല. സഹോദരൻ: ഉസൈർ. സഹോദരി: ഉമ്മുഹബീബ.