കോന്നി: തണ്ണിത്തോട് റോഡിൽ പേരുവാലിക്കുസമീപം ഓട്ടോറിക്ഷ കലുങ്കിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കൊല്ലൻപടി സ്വദേശി വാലുപുരയിടത്തിൽ സുഭാഷാണ് (40) മരിച്ചത്. സുഭാഷും കൂടെയുണ്ടായിരുന്ന ആളും മണ്ണീറയിലെ ബന്ധു വീട്ടിൽ പോകുംവഴി ഓട്ടോ മറിയുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: ഗിരിജ. മകൾ: സുലജ.