തൃശൂർ: ജോസ് തിയറ്റർ മാനേജരും സിനിമ വിതരണ കമ്പനിയായ നവീന ഫിലിംസിന്റെ മുൻ തൃശൂർ വിതരണക്കാരനുമായ തൃശൂർ വൈലോപ്പിള്ളി നഗറിൽ കണ്ണമ്പുഴ പെരിഞ്ചേരി വീട്ടിൽ ജോയ് (നവീന ജോയ് - 70) നിര്യാതനായി. സിനിമാമേഖലയിലെ പ്രമുഖരുമായി അടുപ്പമുള്ളയാളാണ്. ഉദ്ഘാടനത്തിനൊരുങ്ങുന്ന ജോസ് തിയറ്ററിന്റെ അവസാന പണികളുടെ തിരക്കുകൾക്കിടെ ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം. ഭാര്യ: വൽസ. മക്കൾ: വിജോ, പരേതയായ നീതു. സംസ്കാരം തിങ്കളാഴ്ച രാവിലെ10ന് നെല്ലങ്കര പള്ളിയിൽ നിന്ന് ആരംഭിച്ച് തൃശൂർ ലൂർദ് മെട്രോപോളിറ്റൻ കത്തീഡ്രലിൽ നടക്കും.