തിരുവനന്തപുരം: തിരുവനന്തപുരം കുടുംബ കോടതി ജഡ്ജി ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് കാർത്തിക തറയിൽ വീട്ടിൽ ബിജു മേനോൻ (53) നിര്യാതനായി. 2000ൽ മുൻസിഫ് മജിസ്ട്രേറ്റായാണ് ജുഡീഷ്യൽ സർവിസിൽ പ്രവേശിച്ചത്. 2011ൽ സബ് ജഡ്ജായി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കോഴിക്കോട് സി.ജെ.എമ്മായി പ്രവർത്തിച്ചു. 2016ൽ ജില്ല ജഡ്ജിയായി. തിരുവനന്തപുരം, എറണാകുളം അഡീഷനൽ ജില്ല ജഡ്ജി തുടങ്ങി വിവിധ ജില്ലകളിൽ പ്രവർത്തിച്ചു. നിലവിൽ തിരുവനന്തപുരത്തെ കുടുംബ കോടതിയിൽ ജഡ്ജിയാണ്. ഭാര്യ: സന്ധ്യ (ജില്ല പ്രോഗ്രാം ഓഫിസർ, എസ്.എസ്.കെ ചാല, തിരുവനന്തപുരം). മക്കൾ: ഹൃഷികേശ് (എൽ.എൽ.ബി വിദ്യാർഥി), നീരജ (പ്ലസ് ടു വിദ്യാർഥി ആര്യ സെൻട്രൽ സ്കൂൾ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഇരിങ്ങാലക്കുട കുടുംബ വീട്ടിൽ.