വർക്കല: വർക്കല മേഖലയിലെ ആദ്യകാല സഹകാരി ഇടവ കാപ്പിൽ കണ്ണമ്മൂട് കിഴക്കേ ചന്ദ്രത്തിൽ ശങ്കരൻ (85) നിര്യാതനായി. ഇടവ പഞ്ചായത്തിലെ പാറയിൽ ഹരിജൻ വെൽഫെയർ സഹകരണ സംഘത്തിന്റെ സ്ഥാപകനും ദീർഘകാലം പ്രസിഡന്റുമായിരുന്നു. ദലിത് കോൺഗ്രസ് ഇടവ മണ്ഡലം പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ: ശാന്ത. മക്കൾ: സുഭദ്ര, ശശികുമാർ, ഉദയകുമാർ, സീമ. മരുമക്കൾ: രാജു, ബേബി, ബിന്ദു, ലാലു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.