ഉള്ള്യേരി: ചെത്തു തൊഴിലാളി തെങ്ങില്‍നിന്ന് വീണുമരിച്ചു. ഒള്ളൂര് പുതിയേടത്ത് മീത്തല്‍ രാജു (38) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിനടുത്താണ് സംഭവം. കൊടശ്ശേരിയിലെ കള്ളുഷാപ്പ് തൊഴിലാളിയായിരുന്നു. പിതാവ്: രാഘവൻ നായര്‍. മാതാവ്: രാധ. സഹോദരങ്ങള്‍: ദീപ, വൈശാഖ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍.