മല്ലപ്പള്ളി-മടുക്കോലി: കാരയ്ക്കാട്ട് പരേതനായ യോഹന്നാന്റെ ഭാര്യ ഏലിയാമ്മ യോഹന്നാൻ (87) നിര്യാതയായി. മക്കൾ: മദർ തങ്കമ്മ ജോൺ (ടി.പി.എം ശുശ്രൂഷക, കട്ടപ്പന), ലീലാമ്മ (ബംഗളൂരു), സോമിനി, മിനി (ബൈ), ജെമിനി (ബംഗളൂരു). മരുമക്കൾ: വിവിയൻ (ബംഗളൂരു), രാജൻ, രാജു, യേശുദാസൻ (ബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് ദി പെന്തകോസ്ത് മിഷന്റെ കല്ലൂപ്പാറ കടമാൻകുളം സഭാ ഹാളിലെ ശുശ്രൂഷക്ക് ശേഷം 12.30ന് മല്ലപ്പള്ളി ടി.പി.എം ചർച്ചിന്റെ ചെങ്കൽ സെമിത്തേരിയിൽ.