ഗുരുവായൂർ: തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്ക മരിച്ചു. കണ്ടാണശേരി കല്ലുത്തിപാറ തൈവളപ്പിൽ ഷീലയാണ് (52) മരിച്ചത്. കണ്ടാണശേരി പോസ്റ്റ് ഓഫിസിലെ താത്ക്കാലിക പോസ്റ്റ് വുമണായി പ്രവർത്തിച്ചു വരികയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇവർക്ക് വീടിന് സമീപത്ത് നിന്ന് തെരുവ് നായുടെ കടിയേറ്റത്. നാല് പേരെ കൂടി അന്ന് നായ് കടിച്ചിരുന്നു. ഷീല മെഡിക്കൽ കോളജിൽ നിന്ന് വാക്സിൻ എടുത്ത ശേഷം സഹോദരിയുടെ വേലൂരിലെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് തിങ്കളാഴ്ച രാവിലെ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് പോയത്. അവിടെ വെച്ചാണ് മരിച്ചത്. തൈവളപ്പില്‍ പരേതനായ വേലായുധന്റെയും ശാരദയുടേയും മകളാണ്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്കരിക്കും.