പന്തീരാങ്കാവ്: വീട്ടമ്മയെ വീടിനടുത്തുള്ള വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൈമ്പാലം ചെറുകല്ലോറ വിമല (70)യാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഭർത്താവ്: പരേതനായ ശിവരാമൻ. മക്കൾ: രാജീവ്, സജീവ്. മരുമക്കൾ: സജിലി, ജിജി. സഞ്ചയനം ബുധനാഴ്ച.