വേങ്ങേരി: സ്കൂട്ടറിൽ പോവുന്ന യുവതി ബസിനടിയിൽപെട്ട് മരിച്ചു. വേങ്ങേരി തണ്ണീർപ്പന്തൽ പരപ്പങ്ങാട്ട് താഴത്ത് പ്രകാശന്റെ മകൾ അഞ്ജലി (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ കരിക്കാംകുളത്തിനും തടമ്പാട്ടുതാഴത്തിനും ഇടയിൽ ഇന്ദ്ര ട്രാവൽസിന് സമീപമാണ് അപകടം. പറമ്പിൽ ബസാറിലേക്ക് പോവുന്ന ‘കുനിയിൽ’ ബസിന്റെ അടിയിൽ അഞ്ജലി സഞ്ചരിച്ച സ്കൂട്ടർ പെടുകയായിരുന്നു. ഭർത്താവ്: വിപിൻ നല്ലളം (കരസേന, കാർഗിൽ). മക്കൾ: ആദ്രിക, ആദ്വിക. മാതാവ്: സുജാത. സഹോദരൻ: നിധിൻ (ഗൾഫ്). മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംസ്കാരം ചൊവ്വാഴ്ച.