മൂന്നാർ: ഇടമലക്കുടി സ്വദേശിയെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇഡ്ഡലിപ്പാറക്കുടിയിൽ ചന്ദ്രനാണ് (55) മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നാറിൽനിന്ന് മടങ്ങിയ ചന്ദ്രൻ കുടിയിൽ എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വനം വകുപ്പിന്റെ ചെക്ക്പോസ്റ്റിനും ഇടമലക്കുടിയിലെ പുഴക്കും ഇടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാർ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.